തിരുവനന്തപുരം: പൂന്തുറ സിറാജിന്റെ സ്‌ഥാനാർഥിത്വത്തിൽ സിപിഎം നിലപാട് തള്ളി ഐഎൻഎൽ. പിഡിപി വിട്ട് വന്ന സിറാജിന് സീറ്റ് നൽകാനാവില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.
എന്നാല്‍ സ്‌ഥാനാർഥി ആരാവണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന് ഐഎൻഎൽ ൽ മറുപടി നൽകി. സിപിഎം നിർദേശിക്കുന്ന ആളെ സ്‌ഥാനാർഥിയാക്കാൻ കഴിയില്ലെന്നും അവർ അറിയിച്ചു. ഐഎൻഎൽ ജില്ലാ നേതൃത്വത്തിന്റേതാണ് തീരുമാനം.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാണിക്യവിളാകം വാര്‍ഡിലാണ് സിറാജിനെ മൽസരിപ്പിക്കാൻ തീരുമാനിച്ചത്. കോര്‍പ്പറേഷനിലെ സിപിഎം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഐഎന്‍എല്ലും മാണിക്യവിളാകം വാർഡിലെ സ്‌ഥാനാർഥിയായി സിറാജിനെ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
കോർപ്പറേഷനിലെ ഐഎൻഎല്ലിന്റെ ഏക സീറ്റാണിത്. സിറാജിനെ മൽസരിപ്പിക്കുന്നതിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന് നേരത്തെ തന്നെ എതിർപ്പുണ്ടായിരുന്നു.
സിറാജ് സ്‌ഥാനാർഥി ആയാൽ താൻ സ്വതന്ത്രനായി മൽസരിക്കുമെന്ന് സിപിഎമ്മിലെ സനൽ പാർട്ടിയെ അറിയിച്ചിരുന്നു. തുടർന്ന് സനലിനെ ഐഎൻഎൽ ടിക്കറ്റിൽ മൽസരിപ്പിക്കാൻ സിപിഎം ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദേശം ഐഎൻഎല്ലിന് സ്വീകാര്യമല്ല.
Read Also: രണ്ടില ചിഹ്നം മരവിപ്പിച്ചു; ജോസഫിന് ചെണ്ട, ജോസിന് ടേബിൾ ഫാനും ചിഹ്നങ്ങൾ







































