കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന് അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. തിങ്കളാഴ്ചയാണ് അഭിജിത് തൃണമൂലില്‍ ചേര്‍ന്നത്.
”ബിജെപിയുടെ വര്‍ഗീയ അജണ്ടയെ പ്രതിരോധിക്കാൻ മമത ബാനര്‍ജിയുടെ വഴി ഞാന്‍ പിന്തുടരുന്നു. എല്ലാവരുടെയും പിന്തുണയോടെ രാജ്യത്ത് ബിജെപിക്കെതിരെ പൊരുതാന്‍ മമതയ്ക്ക് സാധിക്കും”- തൃണമൂല്‍ പ്രവേശനത്തിന് ശേഷം അഭിജിത് മുഖർജി പറഞ്ഞു.
ജംഗിപൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംപിയായിരുന്നു അഭിജിത് മുഖർജി. ഇവിടെ വരാനിരിക്കുന്ന നിയസഭാ ഉപതെരഞ്ഞെടുപ്പില്‍ അഭിജിത് തൃണമൂല്‍ സ്ഥാനാർഥി ആയേക്കുമെന്നാണ് സൂചന.
Read also: സ്റ്റാന്‍ സ്വാമിയുടേത് കസ്റ്റഡി കൊലപാതകം; സിപിഐഎം





































