മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിട പറഞ്ഞു

By Desk Reporter, Malabar News
Pranab_Malabar News

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. അന്ത്യം ദില്ലിയിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് സംഭവിച്ചത്. തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡും സ്ഥിരീകരിച്ചിരുന്നു.

രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്, ആഫ്രിക്കന്‍ ഡവലപ്മെന്റ് ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗമായിരുന്നു (1982 1985). കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, എഐസിസി ട്രഷറര്‍, കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി ട്രഷറര്‍, എഐസിസിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗം, എഐസിസിയുടെ ഇക്കണോമിക് അഡൈ്വസറി സെല്‍ അധ്യക്ഷന്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത്രത്ന നല്‍കി ആദരിച്ചിട്ടുണ്ട്. 2012 മുതല്‍ 2017 വരെ രാഷ്ട്രപതിയായി. അഞ്ചു തവണ രാജ്യസഭയിലേക്കും രണ്ടു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം വിദേശം, പ്രതിരോധം ധനം, എന്നീ വകുപ്പുകളുടെ ചുമതലകളും വഹിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും നയ ചാതുര്യയുള്ള നേതാക്കളില്‍ ഒരാളായിരുന്നു പ്രണബ്.

സ്വാതന്ത്ര്യസമരസേനാനിയും എ.ഐ.സി.സി. അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജിയുടെ മകനായി 1935 ഡിസംബര്‍ 11 ന് രാജ് ലക്ഷ്മി മുഖര്‍ജിയുടെയും കിന്‍കര്‍ മുഖോപാധ്യായ് സരണി (Kinkar Mukhopadhyay Sarani) യുടെയും മകനായി വെസ്റ്റ് ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് ജനനം.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE