ആർ ഹരികുമാർ ഇന്ത്യൻ നാവിക സേനയുടെ പുതിയ തലവൻ

By Staff Reporter, Malabar News
harikumar-r-indian-navy-chief
ആർ ഹരികുമാർ
Ajwa Travels

ന്യൂഡെൽഹി: വൈസ് അഡ്‌മിറൽ ആർ ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയാകും. അഡ്‌മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് മലയാളിയായ ഹരികുമാറിന്റെ നിയമനം. വെസ്‌റ്റേൺ നേവൽ കമാൻഡിന്റെ ഫ്ളാഗ് ഓഫിസർ കമാൻഡിംഗ് ഇൻ ചീഫ് ആണ് നിലവിൽ ഹരികുമാർ.

ഈ മാസം 30ന് ആർ ഹരികുമാർ നാവിക സേനാ തലവന്റെ ചുമതല ഏറ്റെടുക്കും. നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് പഠിച്ചിറങ്ങിയ ആർ ഹരികുമാർ 1983 ജനുവരിയിലാണ് നാവിക സേനയിൽ ചേരുന്നത്. മുംബൈ സർവകലാശാലയിലും യുഎസ് നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം.

ഐഎൻഎസ് വിരാട് ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുള്ള ഹരികുമാറിന് വിശിഷ്‌ട സേവാമെഡലും, അതിവിശിഷ്‌ട സേവാമെഡലും, പരം വിശിഷ്‌ടസേവാ മെഡലും ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Read Also: സിനിമ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനം; വിമർശിച്ച് സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE