സിനിമ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനം; വിമർശിച്ച് സജി ചെറിയാൻ

By Team Member, Malabar News
The CPM state secretariat will discuss the Saji Cherian controversy
Ajwa Travels

തിരുവനന്തപുരം: നടൻ ജോജു ജോർജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ സിനിമ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. യൂത്ത് കോൺഗ്രസിന്റെ ഈ പ്രഖ്യാപനത്തിലൂടെ ഒരു കലാരൂപത്തോടും തൊഴിൽ മേഖലയോടുമുള്ള കലാപപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. കോൺ​ഗ്രസ് നേതൃത്വത്തിന് നില തെറ്റിയ അവസ്‌ഥയാണെന്നും സിനിമാ കലാകാരൻമാരെ സ‍ർക്കാർ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്ന് ചേർന്ന കെപിസിസി യോഗത്തിലും സിനിമ ചിത്രീകരണം തടയുമെന്ന പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുതെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്‌തമാക്കിയത്‌. സിനിമ സർഗാത്‌മക പ്രവർത്തനമാണെന്നും ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും വിമർശിച്ച യോഗം ഇക്കാര്യം യൂത്ത് കോൺഗ്രസിനെ അറിയിക്കാനും തീരുമാനിച്ചു.

Read also: സംസ്‌ഥാന തല കർഷക റാലി നടത്തും; സമരം ശക്‌തമാക്കാൻ സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE