ഡെൽഹി: കോവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 10,000 ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ലോക്‌സഭാ നിയോജക മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിലേക്കാണ് കിറ്റുകൾ അയച്ചത്.
പാർട്ടിയുടെ സേവാ സത്യാഗ്രഹ പരിപാടിയിൽ 10,000 മെഡിക്കൽ കിറ്റുകൾ എത്തിയിട്ടുണ്ടെന്നും അവ ആവശ്യമുള്ളവർക്ക് നൽകുമെന്നും കോൺഗ്രസ് ജില്ലാ യൂണിറ്റ് ചീഫ് പ്രദീപ് സിങ്കാൽ പറഞ്ഞു. നേരത്തെ 20 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും 20 ഓക്‌സിജൻ സിലിണ്ടറുകളും രാഹുൽ ഗാന്ധി അമേഠിയിലേക്ക് അയച്ചിരുന്നു.
Also Read: ‘പൃഥ്വിരാജ്’ എന്ന പേര് മാറ്റണം; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണി സേന








































