തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. വിഡി സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
യുവ എംഎൽഎമാരുടെ ശക്‌തമായ പിന്തുണയെ തുടർന്നാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. അതേസമയം, കെപിസിസി അഴിച്ചുപണി പിന്നീട് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരുന്നതിൽ അവസാന നിമിഷം വരെ ഹൈക്കമാൻഡിന് മുകളിൽ സമ്മർദ്ദമുണ്ടായി. ചെന്നിത്തല തന്നെ തുടരുന്നതാണ് ഉചിതമെന്ന വാദവുമായി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ രംഗത്ത് എത്തിയിരുന്നു. മുതിർന്ന നേതാക്കളെ മറികടന്നുള്ള തീരുമാനം സംസ്‌ഥാനത്ത് കോൺഗ്രസിന് ദോഷം ചെയ്യുമെന്ന ആശങ്ക ഹൈക്കമാൻഡിന് ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ തലമുറ മാറ്റത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു.
Read also: ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളിയതിൽ സന്തോഷം; വിഡി സതീശനെ തിരഞ്ഞെടുത്തതിൽ സുധീരൻ







































