ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളിയതിൽ സന്തോഷം; വിഡി സതീശനെ തിരഞ്ഞെടുത്തതിൽ സുധീരൻ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളി വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. യാഥാർഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന് നല്ല തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന് സുധീരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്. രമേശ് ചെന്നിത്തലക്കായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശക്‌തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍, തലമുറമാറ്റം വരട്ടെ എന്ന നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധി സതീശന് അനുകൂലമായാണ് തീരുമാനമെടുത്തത്.

മുസ്‌ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകക്ഷികളും സതീശന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നിയമസഭയില്‍ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന വിഡി സതീശന്‍ മികച്ച നിയമസഭാ സാമാജികന്‍ എന്ന പ്രതിച്ഛായയുള്ള നേതാവ് കൂടിയാണ്.

Also Read: സത്യപ്രതിജ്‌ഞാ മാതൃകയിൽ വിവാഹം നടത്തണം; അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE