കൊച്ചി: ഹരിപ്പാട് നിയമസഭാ നിയോജകമണ്ഡലം തനിക്ക് അമ്മയെപോലെയാണെന്ന് രമേശ് ചെന്നിത്തലയും നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പുതുപ്പള്ളിയില്‍ത്തന്നെ മൽസരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയും. 140 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നു മാത്രമാണ് നേമം. അല്ലാതെ, നേമത്തിന് മാത്രമായി പ്രത്യേകതകളില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി.
നേമത്തു മൽസരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് കാര്യത്തില്‍ ദേശീയ നേതൃത്വം ഇടപെടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പുതുപ്പള്ളിയിലെ തന്റെ സ്ഥാനാർഥിത്വം ദേശീയ നേതൃത്വം അംഗീകരിച്ചു കഴിഞ്ഞതാണ്. നേമത്തേക്ക് തന്റെ പേര് ഒരു ഘട്ടത്തിലും ആരും മുന്നോട്ടുവച്ചിട്ടില്ല. മാദ്ധ്യമങ്ങൾക്ക് ഈ വിവരം എവിടെ നിന്നു കിട്ടിയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിപ്പാട് നിയമസഭാ മണ്ഡലത്തിലുള്ള ജനങ്ങളോടും ഹരിപ്പാടിനോടും തനിക്കു വൈകാരികമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഹരിപ്പാട് നിന്ന് ജനവിധി തേടാനാണ് തന്റെ ആഗ്രഹമെന്നും ചെന്നിത്തലയും പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാർഥി നിര്‍ണയ ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നും ചെന്നിത്തല അവകാശപ്പെട്ടു. യുഡിഎഫിന് മികച്ച സ്ഥാനാർഥികളാണ് ഉണ്ടാവുകയെന്നും കേരളത്തിൽ കോൺഗ്രസ് വന്‍ ഭൂരിപക്ഷം നേടുമെന്നും ചെന്നിത്തല പറഞ്ഞു.
Most Read: വർഗീയ ശക്തി അധികാരത്തിൽ വരേണ്ട; ബംഗാളിൽ തൃണമൂലിനെ പിന്തുണക്കാൻ ജെഎംഎം