ന്യൂഡെല്‍ഹി: രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെയ്‌ക്കണമെന്ന് രാജ്യത്തെ ഒരു പത്രമെങ്കിലും ആവശ്യപ്പെടുമോ എന്ന് മാദ്ധ്യമ പ്രവര്‍ത്തക റാണ അയൂബ്.
‘ഇന്ത്യയിലെ ഏതെങ്കിലും പത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുമോ? കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വം ഇല്ലാത്ത പ്രവർത്തികളെ പറ്റി ഏതെങ്കിലും പത്രം വാര്‍ത്ത നല്‍കുമോ? ഏതെങ്കിലും പത്രം മോദിയുടെ രാജി ആവശ്യപ്പെടുമോ? ഒരെണ്ണം പോലുമില്ല,’ റാണ ട്വിറ്ററിലെഴുതി.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ തീർത്തും പരാജയപ്പെട്ട മോദിയെ വിമര്‍ശിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ വരെ രംഗത്തെത്തിയ പശ്‌ചാത്തലത്തിൽ ആയിരുന്നു റാണയുടെ പരാമര്‍ശം. ഇന്ത്യയെ സമ്പൂര്‍ണ്ണ നാശത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയെന്ന വിമർശനമാണ് നരേന്ദ്രമോദിക്കെതിരെ ഉയർന്നു വരുന്നത്.
രാജ്യത്തിന് ശ്വാസം മുട്ടുമ്പോഴും ആയിരങ്ങൾ പിടഞ്ഞു മരിക്കുമ്പോഴും കൈയുംകെട്ടി നോക്കി നിൽക്കുകയും, ഇത്തരം തീവ്ര സാഹചര്യങ്ങൾ റിപ്പോർട് ചെയ്യുന്ന മാദ്ധ്യമങ്ങളെ വിലക്കാൻ ഉണർന്നു പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നു.
Read also: ഭാര്യയുടെ മൃതദേഹവുമായി വയോധികൻ അലഞ്ഞത് മണിക്കൂറുകൾ; നരകതുല്യമായി യോഗി ആദിത്യനാഥിന്റെ യുപി







































