ഹജ്‌ജ് സേവന വിസാ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ചു

നേരത്തെ 90 ദിവസമായിരുന്നു വിസാ കാലാവധി.

By Senior Reporter, Malabar News
Pravasilokam
Ajwa Travels

മക്ക: ഹജ്‌ജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വിസാ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ച് സൗദി അറേബ്യ. നേരത്തെ 90 ദിവസമായിരുന്നു. ഹജ്‌ജ് തീർഥാടകർക്ക് ആവശ്യമായ സേവനം ചെയ്യാൻ എത്തുന്നവരെയാണ് ഈ വിസയിൽ കൊണ്ടുവരിക.

മുന്നൊരുക്കത്തിന് ഫെബ്രുവരി 14ന് എത്തുന്ന ഇവർക്ക് ജൂലൈ 25 വരെ സൗദിയിൽ തുടരാം. സീസണൽ സേവന വിസ എന്നറിയപ്പെട്ടിരുന്ന സേവന വിസയുടെ പേര്, ഹജ്‌ജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക വർക്ക് വിസ എന്നാക്കി പുനർനാമകരണം ചെയ്‌തു.

പുതിയ പരിഷ്‌കാരം ഹാജിമാർക്ക് മെച്ചപ്പെട്ട സേവനം നൽകാൻ സൗകര്യമൊരുക്കും. ഇരു കക്ഷികൾക്കും ഒപ്പിട്ട തൊഴിൽ കരാർ നൽകണമെന്നും നിബന്ധനയുണ്ട്. സൗദി എംബസികൾ, കോൺസുലേറ്റുകൾ എന്നിവ വഴി വിസ ലഭിക്കുന്നതിന് മെഡിക്കൽ ഇൻഷുറൻസും നിർബന്ധമാക്കി.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE