ടോക്യോ: ഇന്ന് പുലർച്ചെ വെടിയേറ്റ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില ഗുരുതരമാണെന്നും അദ്ദേഹത്തെ രക്ഷിക്കാൻ ഡോക്‌ടർമാർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. “മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഗുരുതരാവസ്‌ഥയിലാണ്. ഡോക്‌ടർമാർ തങ്ങളാൽ കഴിയുന്നതെല്ലാം ഈ നിമിഷം ചെയ്യുന്നു. അദ്ദേഹം ഇതിനെ അതിജീവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർഥിക്കുന്നു,”- കിഷിദ തന്റെ വസതിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നരാ പട്ടണത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആണ് ഷിന്‍സോ ആബെക്ക് വെടിയേറ്റത്. പ്രാദേശികസമയം രാവിലെ 11.30-ഓടെയായിരുന്നു സംഭവം. പ്രസംഗിക്കുന്നതിനിടെ ആബെയുടെ പിന്നിലൂടെ എത്തിയ 40 വയസ് തോന്നിക്കുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോർട്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വെടിവെക്കാൻ ഉപയോഗിച്ച തോക്കും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്‌ഥലത്തുണ്ടായിരുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ റിപ്പോർട് ചെയ്‌തത്. ആബെയുടെ പിന്നിലൂടെ എത്തിയ ആളാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷിയായ യുവതിയും പ്രതികരിച്ചു.
Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’