തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്തുടനീളം പ്രതിഷേധം ശക്‌തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അംഗീകാരം തേടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുക. രാവിലെ പതിനൊന്നിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്‌ച.
പദ്ധതിയുടെ പ്രാധാന്യവും നിലവിൽ നടക്കുന്ന പ്രവർത്തികളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. റെയിൽവേ മന്ത്രാലയത്തിന് മുൻപിലുള്ള ഡിപിആറിന് എത്രയും പെട്ടെന്ന് അനുമതി ലഭ്യമാക്കണമെന്ന് അഭ്യർഥിക്കും. സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപിയും പ്രതിഷേധ രംഗത്തുള്ളതിനാൽ ഇന്നത്തെ കൂടിക്കാഴ്‌ച നിർണായകമാണ്. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങൾക്കായി മുഖ്യമന്ത്രി നാല് ദിവസം ഡെൽഹിയിലുണ്ട്.
Most Read: സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; അധിക സർവീസുമായി കെഎസ്ആർടിസി







































