‘ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സ്‌പീക്കറുടെ ഇടപെടല്‍ മാതൃകാപരം’; കെകെ രമ

By Desk Reporter, Malabar News

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ശക്‌തമായ ഇടപെടലിന്റെ ഫലമായാണ് എംഎം മണിയുടെ വിവാദ പ്രസ്‌താവനയില്‍ സ്‌പീക്കർ റൂളിംഗ് കൊണ്ടുവന്നതെന്ന് കെകെ രമ എംഎൽഎ പറഞ്ഞു. നിയമസഭയിൽ തനിക്കെതിരെ എംഎം മണി ഉപയോഗിച്ച വാക്കുകൾ അനുചിതമായിരുന്നു. സ്‌പീക്കറുടെ റൂളിംഗിൽ തന്നെ ഇക്കാര്യം വ്യക്‌തമായി പറഞ്ഞിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്‌പീക്കറുടെ ഇടപെടൽ മാതൃകാപരമാണെന്ന് കെകെ രമ പറഞ്ഞു.

നിയമസഭ പോലൊരു ജനാധിപത്യ വേദിയിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ പാടില്ല. അവരവരുടെ യുക്‌തിക്കനുസരിച്ച് പറയേണ്ട കാര്യങ്ങളാണ്. സ്‌പീക്കറുടെ റൂളിംഗിൽ അദ്ദേഹം അത് വ്യക്‌തമായി പറഞ്ഞിരുന്നു. അവരുടെ നീതിബോധത്തിന് അനുസൃതമായി അവർ അത് ചെയ്യണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ വിധി മാതൃകാപരമായിരിക്കുമെന്നും സ്‌പീക്കറുടെ റൂളിംഗിനും എംഎം മണിയുടെ തിരുത്തലിനും ശേഷം രമ പറഞ്ഞു.

Read also: ഇപി ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

YOU MAY LIKE