തിരുവനന്തപുരം: പ്രശസ്‌ത എഴുത്തുകാരിയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് രാവിലെയോടെ രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read also: കെകെ മഹേശന്റെ ആത്‍മഹത്യ; വെള്ളാപ്പള്ളി നടേശനും മകനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം







































