ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ മുന്‍ സെക്രട്ടറി കെകെ മഹേശന്‍ ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. വെള്ളാപ്പള്ളിയുടെ മാനേജര്‍ അശോകനെയും കേസില്‍ ഉള്‍പ്പെടുത്തും .
വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ക്കെതിരെ ആത്‍മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കെകെ മഹേശന്റെ ഭാര്യ ഉഷാദേവി സമര്‍പ്പി ഹരജിയിലാണ് കോടതി ഉത്തരവ്.
കഴിഞ്ഞ ജൂണ്‍ 23നായിരുന്നു വെള്ളാപ്പള്ളിയുടെ വിശ്വസ്‌തന്‍ കൂടിയായിരുന്ന മഹേശന്‍ ആത്‍മഹത്യ ചെയ്‌തത്. മാവേലിക്കര യൂണിയനിലെ മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മഹേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് ആത്‍മഹത്യ . 32 പേജുള്ള വിശദമായ ആത്‍മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഗൗരവമായി അന്വേഷണം നടന്നിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Read also: കാർഷിക നിയമ ഭേദഗതി; ബദൽ നിയമം സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ