കവിയത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം

By News Desk, Malabar News
MalabarNews_sugathakumari
Ajwa Travels

തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയില്‍ തുടരുന്നു. നൂറു ശതമാനം ഓക്‌സിജനും യന്ത്ര സഹായത്തോടെയാണ് നല്‍കുന്നത്. എന്നാല്‍, വളരെ കുറഞ്ഞ അളവിലാണ് ശ്വാസകോശം ഓക്‌സിജന്‍ സ്വീകരിക്കുന്നത്.

കോവിഡിന്റെ ഭാഗമായുള്ള കടുത്ത ബ്രോങ്കോ ന്യുമോണിയക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനവും തകരാറിലാണ്. ശ്വാസകോശത്തില്‍ ഗുരുതരമായ രീതിയില്‍ ന്യുമോണിയ ബാധിച്ചു കഴിഞ്ഞു. കാര്‍ഡിയോളജി, മെഡിക്കല്‍, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എന്‍ഡോക്രൈനോളജി എന്നീ വിഭാഗങ്ങളുടെ വിദഗ്‌ധ ഡോക്‌ടർമാര്‍ അടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചികില്‍സ നടക്കുന്നത്.

തിങ്കളാഴ്‌ചയാണ് സുഗതകുമാരിയെ വിദഗ്‌ധ ചികില്‍സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ മുതലാണ് ആരോഗ്യനില വഷളായത്.

Also Read: മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ച സംഭവം; പോലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE