കോവിഡ്; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരം

By News Desk, Malabar News
Sugathakumari's health is critical
Sugatha Kumari
Ajwa Travels

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്‌ത കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ ആണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. കൂടാതെ, മരുന്നുകളോട് തൃപ്‍തികരമായി പ്രതികരിക്കുന്നില്ലെന്നും ഡോക്‌ടർമാർ അറിയിച്ചു.

Also Read: ദൈവമാണ് തന്റെ കോടതി; നിരപരാധിയെന്ന് ആവർത്തിച്ച് ഫാ.കോട്ടൂർ

കോവിഡ് ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന സുഗതകുമാരിയെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് സുഗതകുമാരിക്ക് പ്രധാന പ്രശ്‌നം. കഴിഞ്ഞ ദിവസം ആരോഗ്യനില തൃപ്‌തികരമായിരുന്നു. എന്നാൽ മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ സ്‌ഥിതി വഷളാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE