ദൈവമാണ് തന്റെ കോടതി; നിരപരാധിയെന്ന് ആവർത്തിച്ച് ഫാ.കോട്ടൂർ

By News Desk, Malabar News
God is his court; Fr. Kottur reiterated his innocence
Fr.kottoor, sister sephy
Ajwa Travels

തിരുവനന്തപുരം: നീണ്ട 28 വർഷത്തെ പോരാട്ടത്തിനൊടുവിൽ വെറും 5 നിമിഷം കൊണ്ട് നീതി നടപ്പാക്കി തിരുവനന്തപുരം സിബിഐ കോടതി. അഭയ കൊലക്കേസിൽ ഫാദർ കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി നാളെയാണ്.

ഏറ്റവും ദൈർഘ്യമേറിയ അന്വേഷണങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കുമാണ് വർഷങ്ങളോളം കേരളം സാക്ഷ്യം വഹിച്ചത്. ഇത്രയും വർഷങ്ങൾക്ക് ഒടുവിലെങ്കിലും സിസ്‌റ്റർ അഭയക്ക് നീതി ലഭിക്കണമെന്ന പ്രാർഥനയോടെയാണ് സംസ്‌ഥാനം കോടതി വിധിയെ ഉറ്റുനോക്കിയത്. കൃത്യം 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ചിരുന്നു. അധികം വൈകാതെ തന്നെ നടപടികൾ പൂർത്തിയാക്കി കോടതി വിധി പ്രസ്‌താവിച്ചു. ഫാ.കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിഞ്ഞു.

വിധി കേട്ട സിസ്‌റ്റർ സെഫി കോടതിയിൽ നിന്ന് പ്രാർഥിക്കുകയാണ് ചെയ്‌തത്‌. അതേസമയം, കോടതിയിൽ നിന്ന് പുറത്ത് വന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ച ഫാ.കോട്ടൂർ താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു. ‘ദൈവമാണ് തന്റെ കോടതി. ദൈവത്തിന്റെ പദ്ധതി അനുസരിച്ച് പ്രവർത്തിക്കുന്നു. ദൈവം കൂടെയുള്ളപ്പോൾ എന്തിന് പേടിക്കണം‘- കോട്ടൂർ പറഞ്ഞു.

Also Read: ജഡ്‌ജിക്കും ഒപ്പം നിന്നവർക്കും നന്ദി; സിസ്‌റ്റർ അഭയയുടെ സഹോദരൻ

ഫാ.കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്‌റ്റർ സെഫിയെ അട്ടക്കുളങ്ങര ജയിലിലേക്കുമാണ് മാറ്റുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE