Fri, Jan 23, 2026
20 C
Dubai
Home Tags Afghanistan

Tag: Afghanistan

‘പാകിസ്‌ഥാൻ തുലയട്ടെ’; മുദ്രാവാക്യവുമായി കാബൂളിൽ പ്രതിഷേധം

കാബൂൾ: കാബൂളില്‍ പാകിസ്‌ഥാനെതിരെ മുദ്രാവാക്യവുമായി നൂറുകണക്കിനാളുകള്‍ തെരുവില്‍. അഫ്‌ഗാനിസ്‌ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്‌ഥാന്‍ ഇടപെടുന്നു എന്നാരോപിച്ചാണ് അഫ്‌ഗാനില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 'പാകിസ്‌ഥാന്‍ തുലയട്ടെ, പാകിസ്‌ഥാന്‍...

അഫ്‌ഗാൻ വിഷയം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്...

പഞ്ച്ഷീർ കീഴടക്കി താലിബാൻ; ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന് അമേരിക്ക

കാബൂൾ: താലിബാനുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്ന പഞ്ച്ഷീർ പ്രവിശ്യയും പിടിച്ചടക്കിയതായി താലിബാന്‍. സഖ്യസേനയിലെ പ്രധാന നേതാക്കളിൽ ഒരാളായ ചീഫ് കമാന്‍ഡര്‍ സലേഹ് മുഹമ്മദിനെ താലിബാൻ വധിച്ചതായും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്...

അഫ്ഗാനിലെ സർക്കാർ രൂപീകരണം; മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം

കാബൂൾ: അഫ്‌ഗാനിൽ വിശാല സർക്കാർ രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെച്ച താലിബാൻ സഹസ്‌ഥാപകൻ മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം. പുതിയ താലിബാൻ സർക്കാരിനെ ബറാദർ നയിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പ്രതിസന്ധി...

പഞ്ച്‌ഷീറിൽ നിരവധി താലിബാനികൾ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്‌ഷീറിൽ പ്രതിരോധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 600ലേറെ താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇന്ന് പുലർച്ചെ മുതൽ പഞ്ച്‌ഷീറിലെ വിവിധ ജില്ലകളിലായാണ് 600ലേറെ താലിബാനികളെ വധിച്ചത്. പിടികൂടുകയും സ്വമേധയാ...

താലിബാൻ സർക്കാർ രൂപീകരണം; ഐഎസ്ഐ തലവൻ കാബൂളിൽ

കാബൂൾ: അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്ത് സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ് താലിബാൻ തീവ്രവാദികൾ. ഇതിനെ തുടർന്ന് പാകിസ്‌ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ തലവൻ കാബൂളിൽ എത്തി. താലിബാന്റെ ക്ഷണപ്രകാരമാണ് ചാരസംഘടനാ തലവൻ ലെഫ്‌റ്റനന്റ്...

വെടിയുതിർത്ത് താലിബാൻ ആഘോഷം; നിരവധി പേർ മരിച്ചതായി റിപ്പോർട്

കാബൂൾ: താലിബാന്റെ വെടിയേറ്റ് അഫ്‌ഗാനിസ്‌ഥാനിൽ നിരവധി ആളുകൾ മരിച്ചതായി റിപ്പോർട്. മരിച്ചവരുടെ കൂട്ടത്തിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിർത്ത് താലിബാൻ നടത്തിയ ആഘോഷത്തിലാണ് നിരവധി പേർ കൊല്ലപ്പെട്ടത്....

അഫ്‌ഗാനിൽ വനിതാ ജഡ്‌ജിമാർ വേട്ടയാടപ്പെടുന്നു; വീടുകയറി താലിബാൻ ഭീഷണി

കാബൂൾ: താലിബാൻ അധികാരം ഏറ്റെടുത്തതോടെ അഫ്‌ഗാനിസ്‌ഥാനിൽ വനിതാ ജഡ്‌ജിമാർ വേട്ടയാടപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെയെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. നിലവിൽ താലിബാൻ മോചിപ്പിച്ച കുറ്റവാളികൾ പലായനം ചെയ്യാൻ...
- Advertisement -