കാബൂൾ: താലിബാന്റെ വെടിയേറ്റ് അഫ്‌ഗാനിസ്‌ഥാനിൽ നിരവധി ആളുകൾ മരിച്ചതായി റിപ്പോർട്. മരിച്ചവരുടെ കൂട്ടത്തിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിർത്ത് താലിബാൻ നടത്തിയ ആഘോഷത്തിലാണ് നിരവധി പേർ കൊല്ലപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ നിലവിൽ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ട്.
പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കിയതായി അവകാശപ്പെട്ട് വെള്ളിയാഴ്‌ചയാണ് താലിബാൻ രംഗത്തെത്തിയത്. എന്നാൽ ഈ റിപ്പോർട് പാക് മാദ്ധ്യമങ്ങളുടെ സൃഷ്‌ടിയാണെന്നും, താലിബാനെതിരെ ഇപ്പോഴും പ്രതിരോധ സേന പോരാട്ടം തുടരുകയാണെന്നും പ്രതിരോധസേന നേതാക്കളും വ്യക്‌തമാക്കിയിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി താലിബാൻ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ ആളുകളെ ആശുപത്രികളിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വാർത്താ ഏജൻസികൾ പങ്കുവച്ചിട്ടുണ്ട്. അതേസമയം മുല്ല ബറാദർ നയിക്കുന്ന താലിബാൻ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്.
Read also: തിരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകുന്ന താക്കീത്; വിഡി സതീശൻ