അഫ്ഗാനിലെ സർക്കാർ രൂപീകരണം; മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം

By Syndicated , Malabar News
Mullah-Abdul-Ghani-Baradar
Ajwa Travels

കാബൂൾ: അഫ്‌ഗാനിൽ വിശാല സർക്കാർ രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെച്ച താലിബാൻ സഹസ്‌ഥാപകൻ മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം. പുതിയ താലിബാൻ സർക്കാരിനെ ബറാദർ നയിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പ്രതിസന്ധി രൂപപ്പെട്ടതെന്നാണ് വിവരം. അറബ് മാദ്ധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം താലിബാൻ ഇതുവരെയും സ്‌ഥിരീകരിച്ചിട്ടില്ല

അധികാരത്തിനു വേണ്ടി താലിബാൻ നേതാക്കൾ തമ്മിൽ ആഭ്യന്തര കലഹമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ തർക്കത്തെ തുടർന്നാണ് ബരാദറിന് വെടിയേറ്റതെന്നാണ് വാർത്ത. താലിബാനിൽ ഒരു വിഭാഗം ആളുകൾ ഒരു സമ്പൂർണ്ണ താലിബാൻ ഭരണം വേണമെന്ന് വാദിക്കുന്നതായി പറയുന്നു. മധ്യകാലഘട്ടത്തിലേക്ക് അഫ്ഗാനിസ്ഥാനെ കൊണ്ടുപോകുന്ന പഴയ താലിബാൻ ഭരണമാണ് അവർ ആഗ്രഹിക്കുന്നത്.എന്നാൽ ഇതിനെ എതിർത്ത നേതാവായിരുന്നു ബറാദർ.

Read also: യുപി സര്‍ക്കാരിനെ വിമര്‍ശിച്ചു; മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE