Tag: congress
കൈതോലപ്പായയിൽ പണം കടത്ത്; കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പരാതിയുമായി കോൺഗ്രസ്. ശക്‌തീധരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി...
‘ഭീഷണിയുടെ രാഷ്‌ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ല’; സുധാകരന് പിന്തുണയുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ കേരള പോലീസിന്റെയും വിജിലൻസിന്റെയും കുരുക്കുകളിൽപ്പെട്ട കെ സുധാകരന് പിന്തുണയുമായി രാഹുൽ ഗാന്ധി. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്‌ട്രീയത്തെ കോൺഗ്രസ് പാർട്ടി ഭയപ്പെടുന്നില്ലായെന്ന് രാഹുൽ ഗാന്ധി...
ഹൈക്കമാൻഡുമായി ചർച്ച; കെ സുധാകരനും വിഡി സതീശനും ഇന്ന് ഡെൽഹിയിലേക്ക്
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിലെ സുധാകരന്റെ അറസ്‌റ്റും, സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും ഹൈക്കമാൻഡിനെ അറിയിക്കാൻ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഹൈക്കമാൻഡുമായുള്ള...
ബിജെപിയെ തകർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ബിജെപിയെ തകർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ കക്ഷികളുടെ സംയുക്‌ത യോഗത്തിന് മുന്നോടിയായി ബീഹാറിലെ പട്‌നയിൽ പാർട്ടി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം....
മാനനഷ്‌ടക്കേസ്; സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രാഹുൽ ഗാന്ധി എന്നിവർക്ക് കോടതി സമൻസ്
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌ത് ബിജെപി. കേസിൽ രാഹുലിനും സിദ്ധരാമയ്യക്കും ശിവകുമാറിനും ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ...
‘മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടി’യെന്ന് രാഹുൽ; വിമർശനവുമായി ബിജെപി
കാലിഫോർണിയ: മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്‌ച വാഷിങ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ളബിൽ മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ, ബിജെപിയെ എതിർക്കുകയും മുസ്‌ലിം ലീഗിനെ ഒപ്പം നിർത്തുകയും...
പാർലമെന്റ് ഉൽഘാടനത്തെ കോൺഗ്രസ് രാഷ്‌ട്രീയ വൽക്കരിച്ചു; പ്രധാനമന്ത്രി
ജയ്‌പൂർ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം പാർലമെന്റ് ഉൽഘാടനത്തെ രാഷ്‌ട്രീയ വൽക്കരിച്ചുവെന്നും, കോൺഗ്രസ് എല്ലാ ജനവിഭാഗങ്ങളെയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയുമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു....
കർണാടക തിരഞ്ഞെടുപ്പ് വിജയം മധ്യപ്രദേശിലും ആവർത്തിക്കും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കർണാടക തിരഞ്ഞെടുപ്പ് വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡുമായി സംസ്‌ഥാന നേതാക്കൾ നടത്തിയ ചർച്ചയ്‌ക്ക് ശേഷം സംസാരിക്കുക ആയിരുന്നു രാഹുൽ....





































