‘സ്വകാര്യ ബിൽ അനവസരത്തിൽ’; ഹൈബിയെ വിമർശിച്ചു കെപിസിസി നേതൃയോഗം

അതിനിടെ, ഏക സിവിൽ കോഡിനെതിരായ പ്രചാരണത്തിൽ സജീവമാകാനാണ് കോൺഗ്രസിന്റെ തീരുമാനം. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കാനാണ് കെപിസിസി നേതൃയോഗത്തിൽ തീരുമാനമായത്.

By Trainee Reporter, Malabar News
KPCC_meetting
Rep. Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ വിമർശിച്ചു കെപിസിസി നേതൃയോഗം. ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിൽ ആയിരുന്നുവെന്ന് വർക്കിങ് പ്രസിഡണ്ട് കൊടുക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. കെപിസിസി നേതൃയോഗത്തിൽ വെച്ചായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ വിമർശനം.

വിഷയത്തിൽ പാർട്ടിയിൽ മതിയായ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല. തലസ്‌ഥാനം മാറ്റുന്ന വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും, പ്രശ്‌നങ്ങൾ ഉണ്ടായ ശേഷം കൈകാലിട്ടടിച്ചിട്ട് കാര്യമില്ലെന്നും കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു. വിഷയത്തിൽ ഹൈബി ഈഡനെതിരെ പാർട്ടിയിൽ നിന്ന് തന്നെ വലിയ വിമർശനമാണ് ഉയരുന്നത്. പാർട്ടിയോട് ആലോചിക്കാതെ നടത്തിയ നീക്കത്തിനെതിരെയാണ് വിമർശനം.

സ്വകാര്യ ബില്ലിൽ നിന്ന് പിൻമാറാൻ ഹൈബിയെ ഫോണിൽ വിളിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഏക സിവിൽ കോഡിനെതിരായ പ്രചാരണത്തിൽ സജീവമാകാനാണ് കോൺഗ്രസിന്റെ തീരുമാനം. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കാനാണ് കെപിസിസി നേതൃയോഗത്തിൽ തീരുമാനമായത്. ഏകീകൃത സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രവിരുദ്ധ സമീപനവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം.

Most Read: വ്യാജ ലഹരിമരുന്ന് കേസ്; ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE