തലസ്‌ഥാനം കൊച്ചിയാക്കണം; ഹൈബിയുടേത് വ്യക്‌തിപരമായ അഭിപ്രായമെന്ന് കെ സുധാകരൻ

അതേസമയം, ഏക സിവിൽ കോഡിൽ ലീഗുമായി ചേരാൻ സിപിഎമ്മിനാകില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

By Trainee Reporter, Malabar News
k-sudhakaran
Ajwa Travels

കണ്ണൂർ: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ പ്രതികരിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കൊച്ചി തലസ്‌ഥാനമാക്കണമെന്നത് ഹൈബി ഈഡന്റെ വ്യക്‌തിപരമായ അഭിപ്രായമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. എറണാകുളം എംപി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാൻ ഹൈബിക്ക് അവകാശം ഉണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

അഭിപ്രായം പറയാൻ പാടില്ല എന്ന നിലപാട് പാർട്ടിക്കില്ല. എന്നാൽ, കോൺഗ്രസിനകത്ത് ഈ വിഷയം ഹൈബി ഉന്നയിച്ചിട്ടില്ല. ഇതിനകത്ത് പൊതുവായ അഭിപ്രായമുണ്ട്. അത് അംഗീകരിച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. അതിലൊന്നും കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം, ഏക സിവിൽ കോഡിൽ ലീഗുമായി ചേരാൻ സിപിഎമ്മിനാകില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

എംവി ഗോവിന്ദന്റെ തലയ്‌ക്ക്‌ അസുഖം ഉണ്ടോയെന്ന് ചോദിച്ച സുധാകരൻ, എന്ത് ലക്ഷ്യം വെച്ചാണ് ഗോവിന്ദൻ മുസ്‌ലിം ലീഗിന്റെ കാര്യം പറയുന്നതെന്നും ചോദിച്ചു. ലീഗും സിപിഎമ്മും തമ്മിൽ എവിടെയെങ്കിലും ബന്ധമുണ്ടോയെന്നും സുധാകരൻ ചോദിച്ചു. ഏക സിവിൽ കോഡിൽ എഐസിസി നിലപാട് കാത്തിരിക്കുകയാണ് തങ്ങൾ എല്ലാവരുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Most Read: പ്രധാനമന്ത്രിയുടെ ഡെൽഹിയിലെ വസതിക്ക് സമീപം ഡ്രോൺ; അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE