പ്രധാനമന്ത്രിയുടെ ഡെൽഹിയിലെ വസതിക്ക് സമീപം ഡ്രോൺ; അന്വേഷണം ആരംഭിച്ചു

ഇത് നോ ഫ്‌ളൈ സോൺ അഥവാ നോ ഡ്രോൺ സോൺ ഏരിയയാണ്. ഈ സ്‌ഥലത്താണ്‌ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഡ്രോൺ എത്തിയത്.

By Trainee Reporter, Malabar News
Prime Minister
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡെൽഹിയിലെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ കണ്ടതായി റിപ്പോർട്. പുലർച്ചെ അഞ്ചു മണിയോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്‌പിജി ഉദ്യോഗസ്‌ഥരാണ് ഡ്രോൺ കണ്ടത്. അതീവ സുരക്ഷാ മേഖലയിലാണ് സംഭവം. ഡെൽഹി പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വീടിന്റെ ഔദ്യോഗിക സുരക്ഷാ ചുമതലയിലുള്ള രാജ്യത്തെ തന്നെ ഏറ്റവും മികച്ച സുരക്ഷാ ഉദ്യോഗസ്‌ഥരുടെ സംഘമായ എസ്‌പിജി വിഭാഗമാണ് അതിരാവിലെ ഡ്രോൺ കണ്ടത്. ഡെൽഹിയിൽ അതീവ സുരക്ഷാ മേഖലയിലുള്ളതാണ് പ്രധാനമന്ത്രിയുടെ വീട്. ഇവിടെ ഡ്രോണുകൾ പറപ്പിക്കാൻ അനുവാദമില്ല. ഇത് നോ ഫ്‌ളൈ സോൺ അഥവാ നോ ഡ്രോൺ സോൺ ഏരിയയാണ്. ഈ സ്‌ഥലത്താണ്‌ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഡ്രോൺ എത്തിയത്.

Most Read: കൂറുമാറിയവരെ അയോഗ്യരാക്കും? അജിത് പവാറിനെതിരെ നിയമനടപടിക്ക് എൻസിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE