Fri, Jan 23, 2026
18 C
Dubai
Home Tags Covid Vaccine India

Tag: Covid Vaccine India

വാക്‌സിൻ ലഭ്യമാക്കാന്‍ ഒന്നിച്ച് മുന്നോട്ട്; പ്രസ്‌താവനയുമായി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനായി ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും സംയുക്‌ത  പ്രസ്‌താവന. ഇരു കമ്പനികളുടെയും വാക്‌സിനുകള്‍ സംബന്ധിച്ച് വ്യത്യസ്‌താഭിപ്രായങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനികള്‍...

കോവിഡ് വാക്‌സിന്‍; പത്ത് ദിവസത്തിനകം വിതരണത്തിന് തയാറെന്ന് ആരോഗ്യ മന്ത്രാലയം

ഡെല്‍ഹി: അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കോവിഡ് വാക്‌സിനുകള്‍ പത്ത് ദിവസത്തിന്നകം വിതരണത്തിന് തയാറാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി 13ന് വിതരണം തുടങ്ങാന്‍ സജ്ജമാണെന്ന് മന്ത്രാലയം അറിയിച്ചു. കര്‍ണാടക, മുംബൈ, ചെന്നൈ,...

‘ബുദ്ധിവികാസം ഇല്ലാത്തവരാണ് വാക്‌സിന്റെ ഫലപ്രാപ്‌തിയെ സംശയിക്കുന്നത്’; കേന്ദ്രമന്ത്രി

ഗാന്ധിനഗര്‍: കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്‌തിയെ സംശയിക്കുന്നവര്‍ ബുദ്ധി വികാസം ഇല്ലാത്തവരാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സൂററ്റ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് പെട്രോളിയം- പ്രകൃതവാതക വകുപ്പു മന്ത്രിയുടെ പരാമര്‍ശം. ബുദ്ധിവികസിക്കാത്തവരും ശാസ്‌ത്രജ്‌ഞരെയും ഇന്ത്യയുടെ...

കോവാക്‌സിന് അനുമതി നൽകിയ നടപടി; എതിർപ്പുമായി സീതാറാം യെച്ചൂരി

ന്യൂഡെൽഹി: മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി കുറുക്ക് വഴിയിലൂടെ വാക്‌സിന് അനുമതി...

വാക്‌സിൻ ഉപയോഗത്തിന് തടസം നിൽക്കരുത്; തരൂരിനെതിരെ വി മുരളീധരൻ

തിരുവനന്തപുരം: പരീക്ഷണ ഘട്ടത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ശശി തരൂര്‍ എംപിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. കേ‍ാവിഡ് കാരണം ഉപജീവനം വഴിമുട്ടിയ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകരുന്ന വാക്‌സിൻ ഉപയേ‍ാഗ...

‘ആശങ്ക വേണ്ട, വാക്‌സിനുകള്‍ 100 ശതമാനം സുരക്ഷിതം’; ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍

ന്യൂഡെല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച രണ്ട് വാക്‌സിനുകളുടെയും സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമാനി. പുണെയിലെ സെറം...

കോവാക്‌സിൻ ആദ്യം മോദിയും കേന്ദ്ര മന്ത്രിമാരും സ്വീകരിക്കട്ടെ; പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: മൂന്നാം ഘട്ട പരീക്ഷണം നടക്കാത്ത കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആദ്യം പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും വാക്‌സിൻ കമ്പനി ഉദ്യോഗസ്‌ഥരും ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലെ...

മൂന്നാംഘട്ട പരീക്ഷണത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയത് അപകടകരമെന്ന് ശശി തരൂര്‍

ന്യൂഡെല്‍ഹി: പരീക്ഷണ ഘട്ടത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വാക്‌സിന് അനുമതി നല്‍കിയ...
- Advertisement -