മൂന്നാംഘട്ട പരീക്ഷണത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയത് അപകടകരമെന്ന് ശശി തരൂര്‍

By Staff Reporter, Malabar News
Politics should not be like the IPL game; Tharoor in Jitin Prasada's BJP entry
Ajwa Travels

ന്യൂഡെല്‍ഹി: പരീക്ഷണ ഘട്ടത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വാക്‌സിന് അനുമതി നല്‍കിയ നടപടി അപക്വവും അപകടകരവുമാണെന്നും ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു എംപിയുടെ പ്രതികരണം.

കോവാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതുവരെ ഉപയോഗിക്കരുതെന്നും ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്‌തു. അതേസമയം കോവിഷീല്‍ഡുമായി മുന്നോട്ടു പോകാമെന്നും തരൂര്‍ പറഞ്ഞു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.

അടിയന്തര സാഹചര്യത്തിലുള്ള ഉപയോഗത്തിന് രാജ്യത്ത് കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. രണ്ടു വാക്‌സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സെറം ഇന്‍സ്‍റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്. ഇതിന് 70.42 ശതമാനം ഫലപ്രാപ്‍തിയെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. മാത്രവുമല്ല സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നല്‍കിയിട്ടുണ്ട്.

Read Also: ഐഎഫ്എഫ്‍കെയുടെ സ്‌ഥിരം വേദി തിരുവനന്തപുരം തന്നെ; വിശദീകരണവുമായി എകെ ബാലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE