കോവിഡ് വാക്‌സിന്‍; പത്ത് ദിവസത്തിനകം വിതരണത്തിന് തയാറെന്ന് ആരോഗ്യ മന്ത്രാലയം

By News Desk, Malabar News
MalabarNews_rajesh bhooshan
Rajesh Bhushan, Secretary, Health Ministry
Ajwa Travels

ഡെല്‍ഹി: അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കോവിഡ് വാക്‌സിനുകള്‍ പത്ത് ദിവസത്തിന്നകം വിതരണത്തിന് തയാറാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി 13ന് വിതരണം തുടങ്ങാന്‍ സജ്ജമാണെന്ന് മന്ത്രാലയം അറിയിച്ചു. കര്‍ണാടക, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മെഗാ വാക്‌സിന്‍ സംഭരണ ശാലകള്‍ തയാറായിക്കഴിഞ്ഞു. ഇവിടെ നിന്ന് സംസ്‌ഥാനങ്ങളുടെ സംഭരണ ശാലകളിലേക്ക് വാക്‌സിന്‍ എത്തിക്കുമെന്നും മന്ത്രാലയ വക്‌താക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

29,000 കോള്‍ഡ് സ്‌റ്റോറേജുകള്‍ മരുന്ന് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാക്കി കഴിഞ്ഞു. ഡ്രൈ റണില്‍ എല്ലാ നടപടികളും വിലയിരുത്തിക്കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ കൊ-വിന്‍ ആപ്പില്‍ രജിസ്‌റ്റര്‍ ചെയ്യണ്ടേ ആവശ്യമില്ല. മുന്‍ഗണന പട്ടിക പ്രകാരമുള്ളവരുടെ വിവരങ്ങള്‍ ആപ്പില്‍ ഉണ്ടാകും. എന്നാല്‍, കോവിഡ് മുന്നണി പോരാളികളായ, ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ സ്വയം ആപ്പില്‍ വിവരങ്ങള്‍ നല്‍കണം എന്നും മന്ത്രാലയ വക്‌താക്കള്‍ പറഞ്ഞു.

Kerala News: സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതല്‍ തീയേറ്ററുകള്‍ തുറക്കും; ഉടമകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE