Sun, Jan 25, 2026
18 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

മഴ ശക്‌തമായി തുടരുന്നു; കാർ ഒലിച്ചുപോയി മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നു. കോട്ടയം ജില്ലയിൽ ഇപ്പോഴും ശക്‌തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ പുലർച്ചെയും മഴയുണ്ട്. ഉരുൾപൊട്ടലിൽ മൂന്ന് മരണം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഏഴ്...

കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും

കോട്ടയം/ ഇടുക്കി: കനത്ത മഴയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ തന്നെ രക്ഷാപ്രവർത്തനം തുടരും. രണ്ടിടങ്ങളിലായി 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം...

മാവാടിക്ക് സമീപം മണ്ണിടിഞ്ഞു; നൂറുകണക്കിന് സഞ്ചാരികൾ വാഗമണ്ണിൽ കുടുങ്ങി

ഇടുക്കി: തീരാദുരിതം തീർത്ത് തകർത്തുപെയ്യുന്ന മഴ ശാസ്‌ത്ര ലോകത്തിന്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു നീങ്ങുകയാണ്. മഴക്കൊപ്പം ഉരുൾ പൊട്ടലും സംഭവിച്ചതോടെ കേരളത്തിലെ ഒട്ടുമിക്ക മലയോര മേഖലകളും ഒറ്റപ്പെടുകയോ അപകടാവസ്‌ഥയിലോ എത്തിച്ചേർന്നിരിക്കുന്നു. വാഗമണ്ണിൽ അവധി...

വടക്കൻ ജില്ലകളിലും മഴ കനത്തു; തിരുവമ്പാടി ടൗൺ വെള്ളത്തിൽ

കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്‌തമാകുന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ശക്‌തമായ മഴ തുടരുകയാണ്. നെല്ലിപ്പൊയിൽ ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി. ഇവിടുത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വൈകിട്ട് ആറരയോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര...

കൊക്കയാറിൽ കാണാതായവരിൽ കുട്ടികളും; കൂട്ടിക്കലിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു

കോട്ടയം: ജില്ലയിലെകൂട്ടിക്കൽ പ്‌ളാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പ്‌ളാപ്പള്ളി ഒട്ടാലങ്കൽ ക്‌ളാരമ്മ ജോസഫ് (65), മരുമകൾ സിനി (35), സിനിയുടെ മകൾ സോന (10) എന്നിവരാണ് മരിച്ചത്....

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ റവന്യൂ മന്ത്രി കോട്ടയത്തേക്ക്

കോട്ടയം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ മന്ത്രി കെ രാജൻ കോട്ടയത്തേക്ക് തിരിച്ചു. അടുത്ത രണ്ട്‍ ദിവസം കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. നിലവിൽ അപകട സ്‌ഥലത്തേക്ക് എത്താൻ റോഡ് ഗതാഗതമില്ല. കോട്ടയം,...

സംസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരം; രക്ഷാപ്രവർത്തനം ശക്‌തമാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗൗരവതരമായ അവസ്‌ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. തീരദേശ മേഖലകളിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകണം....

‘മനസ് കേരള ജനതയ്‌ക്കൊപ്പം, സുരക്ഷിതരായിരിക്കൂ’; രാഹുൽ ഗാന്ധി

തിരുവനന്തപുരം: കേരളത്തില്‍ അതിശക്‌തമായ പെയ്യുന്ന മഴയുടെ സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. തന്റെ മനസ് കേരള ജനതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് തന്റെ...
- Advertisement -