വടക്കൻ ജില്ലകളിലും മഴ കനത്തു; തിരുവമ്പാടി ടൗൺ വെള്ളത്തിൽ

By News Desk, Malabar News
rain in kozhikode
Ajwa Travels

കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്‌തമാകുന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ശക്‌തമായ മഴ തുടരുകയാണ്. നെല്ലിപ്പൊയിൽ ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി. ഇവിടുത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

വൈകിട്ട് ആറരയോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലകളിൽ മഴ തുടങ്ങിയത്. കോടഞ്ചേരി, കൂരാച്ചുണ്ട്, തിരുവമ്പാടി ഉൾപ്പടെയുള്ള മേഖലകളിൽ മഴ കനക്കുകയാണ്. തിരുവമ്പാടി ടൗൺ വെള്ളത്തിനടിയിലാണ്. വൈകിട്ട് തിരുവമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് മുകളിലേക്ക് തെങ്ങ് വീണിരുന്നു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് ആയിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്.

അതേസമയം, സംസ്‌ഥാനത്തെ സ്‌ഥിതി ഗൗരവതാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. അതിതീവ്ര മഴ തുടരുന്ന എല്ലാ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം ശക്‌തമാക്കാൻ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Also Read: എൻഡോസൾഫാൻ ഇരയായ യുവാവിനെ പീഡിപ്പിച്ചു; പ്രതി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE