Fri, Jan 23, 2026
18 C
Dubai
Home Tags Indian Army

Tag: Indian Army

‘മനുഷ്യത്വപരമായി ഇടപെടുന്നത് ബലഹീനതയായി കാണരുത്’; പ്രതിഷേധക്കാരോട് സൈന്യം

ന്യൂഡെൽഹി: സാമുദായിക സംഘർഷം തുടരുന്ന മണിപ്പൂരിലെ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. മനുഷ്യത്വപരമായി ഇടപെടുന്നത് ബലഹീനതയായി കാണരുതെന്ന് പ്രതിഷേധക്കാർക്ക് ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകി. ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് സൈന്യത്തിന്റെ സന്ദേശം....

ജമ്മു കശ്‌മീരിൽ സൈന്യത്തിന്റെ തിരിച്ചടി; ഒരു ഭീകരനെ വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിലെ രജൗരിയിൽ സൈന്യത്തിന്റെ തിരിച്ചടി. കാണ്ടി വനമേഖലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. എകെ 56 തോക്കും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇന്നലെ രജൗരിയിൽ സുരക്ഷാ സേനയും...

ജമ്മു കശ്‌മീരിൽ അഞ്ച് ജവാൻമാർക്ക് വീരമൃത്യു

ഡെൽഹി: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടലിനിടെ അഞ്ച് ജവാൻമാർക്ക് വീരമൃത്യു. രജൗരി ജില്ലയിലെ കാണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഞ്ച് സൈനികർ കൊല്ലപ്പെട്ടത്. ഒരു ഓഫിസർ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. രജൗരി...

പൂഞ്ചിലെ ഭീകരാക്രമണം; അന്വേഷണം എൻഐഎ ഏറ്റെടുത്തു- കശ്‌മീരിൽ കനത്ത ജാഗ്രത

ന്യൂഡെൽഹി: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിൽ കനത്ത ജാഗ്രത. അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. എൻഐഎ സംഘം പൂഞ്ചിൽ എത്തി. എൻഐഎയുടെ ഡെൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘവും പൂഞ്ചിലെത്തും....

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചു ജവാൻമാർക്ക് വീരമൃത്യു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്‌ഥിരീകരിച്ചു സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഇന്ന് ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ചു ജവാൻമാരാണ് വീരമൃത്യു...

ചൈന സൃഷ്‌ടിക്കുന്ന ഭീഷണി; ഇന്ത്യ ഡ്രോൺ ശേഷി വർധിപ്പിക്കുന്നു

ന്യൂഡെൽഹി: ശത്രുക്കളുടെ വിവരങ്ങൾ ശേഖരിക്കാനും തൽസമയ നിരീക്ഷണം ശക്‌തമാക്കാനും അടിയന്തര ഡ്രോൺ സംഭരണവുമായി ഇന്ത്യൻ ആർമി. ചൈന സൃഷ്‌ടിക്കുന്ന ഭീഷണികൾക്കിടയിലാണ് ഡ്രോൺ ശേഷി വർധിപ്പിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചത്. ലക്ഷ്യം കണ്ടെത്തൽ, തിരിച്ചറിയൽ, എതിരാളിയുടെ...

അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി; രണ്ട് സൈനികർ മരിച്ചു

ജമ്മു: അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു. ക്യാപ്‌റ്റൻ ആനന്ദ്, ജൂനിയർ കമ്മീഷൻഡ് ഓഫിസർ (ജെസിഒ) നായിബ് സുബേദാർ ഭഗ്‌വാൻ സിങ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ...

114 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന

ന്യൂഡെൽഹി: സൈനികശേഷി കൂട്ടാനൊരുങ്ങി ഇന്ത്യ. 114 യുദ്ധവിമാനങ്ങളാണ് വ്യോമസേന പുതുതായി സ്വന്തമാക്കുന്നത്. ഇവയിൽ 96 എണ്ണം ആത്‌മനിർഭർ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമിക്കുന്നതാണ്. 18 വിമാനങ്ങൾ വിദേശത്ത് നിന്ന് വാങ്ങാനും തീരുമാനമായി....
- Advertisement -