Wed, Jul 22, 2026
30.9 C
Dubai
Home Tags Israel- Iran Conflict

Tag: Israel- Iran Conflict

ഹോർമുസിന് സമീപം യുഎസ് ബോംബാക്രമണം; മിസൈൽ കേന്ദ്രങ്ങൾ തകർത്തു

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിൽ, ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ ശക്‌തമായ ബോംബാക്രമണം നടത്തി യുഎസ്. ഏകദേശം 2268 കിലോഗ്രാം ഭാരമുള്ള, ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ഡീപ്...

ഹോർമുസ് കടലിടുക്ക് യുദ്ധത്തിന് മുൻപുള്ള അവസ്‌ഥയിലേക്ക് മടങ്ങില്ല; ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലെ സ്‌ഥിതിഗതികൾ യുദ്ധത്തിന് മുൻപുള്ള അവസ്‌ഥയിലേക്ക് മടങ്ങില്ലെന്നാണ് ഇറാന്റെ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ മുന്നറിയിപ്പ്. മേഖലയിൽ സംഘർഷം കടുക്കുന്ന...

‘ഇറാൻ ഭീഷണിയായിട്ടില്ല, യുദ്ധത്തെ പിന്തുണയ്‌ക്കില്ല’; ട്രംപിനെതിരെ ഉന്നത ഉദ്യോഗസ്‌ഥൻ, രാജി

വാഷിങ്ടൻ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ, ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയിൽ നിന്നുതന്നെ പ്രതിഷേധം ഉയരുന്നു. ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (എൻസിടിസി) ഡയറക്‌ടർ ജോ കെന്റ് രാജിവെച്ചു. ഇറാനിലെ...

ഇസ്രയേൽ ആക്രമണം; അലി ലാരിജാനി കൊല്ലപ്പെട്ടു? പ്രതികരിക്കാതെ ഇറാൻ

ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനുമായ അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്. ഇറാൻ ഭരണകൂടത്തിലെ പ്രമുഖനായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ...

ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ ഹോർമുസ് കടത്തിവിടാൻ ധാരണയായില്ല; കേന്ദ്രം

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ അടച്ചിട്ട ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ ഒന്നാകെ കടത്തിവിടാൻ ഇറാനുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഹോർമുസ് വഴിയുള്ള വ്യാപാരക്കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിന് യുഎസുമായി ഉഭയകക്ഷി ചർച്ചകളിൽ...

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ കപ്പൽ; ‘ശിവാലിക്’ ഗുജറാത്ത് തീരത്തെത്തി

ന്യൂഡെൽഹി: ഇറാനിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്‌ഥതയിലുള്ള എൽപിജി കപ്പലായ 'ശിവാലിക്' ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു. ഹോർമുസ് കടലിടുക്ക് പിന്നിട്ടാണ് തിങ്കളാഴ്‌ച കപ്പൽ ഇന്ത്യൻ...

ദുബായിൽ ഡ്രോണാക്രമണം; ഇന്ധന ടാങ്കിന് തീപിടിച്ചു, വിമാനത്താവളം അടച്ചു

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഇറാൻ ഡ്രോണാക്രമണം നടത്തി. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചു. തീയണയ്‌ക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് ദുബായ്...

പശ്‌ചിമേഷ്യൻ സംഘർഷം; ഗൾഫിലെ പ്ളസ് ടു പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ

ന്യൂഡെൽഹി: പശ്‌ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള 12ആം ക്ളാസ് പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കി. ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് മാർച്ച് 16 മുതൽ ഏപ്രിൽ പത്തുവരെ...
- Advertisement -