Fri, Jan 23, 2026
21 C
Dubai
Home Tags Jammu kashmir

Tag: jammu kashmir

രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മുവിലെ പിർപാഞ്ചൽ താഴ്‌വരയിലെ രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെഎസിഒ) കൊല്ലപ്പെട്ടു. രജൗരിയിലെ തനാമണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയും...

ജമ്മു കശ്‌മീരില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ഡെൽഹി: ജമ്മു കശ്‌മീരില്‍ ബിജെപി നേതാവിനെ ഭീകരർ വെടിവെച്ച് കൊന്നു. ഹോംഷാലിബാഗ് ബിജെപി അധ്യക്ഷൻ ജാവേദ് അഹമ്മദ് ധർ ആണ് കൊല്ലപ്പെട്ടത്. ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ വെച്ചാണ് ജാവിദിനെതിരെ ആക്രമണം നടന്നത്. ആയുധങ്ങളുമായി എത്തിയ...

ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. ആയുധങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഒളിത്താവളം കണ്ടെത്തിയതിനാൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുൻപായി ഒരു വലിയ ആക്രമണമാണ് ഒഴിവായതെന്ന് ബിഎസ്എഫ് അറിയിച്ചു. എകെ 47 തോക്കുകളും...

ഭീകരവാദ ഫണ്ടിങ്ങിന്റെ ഉറവിടം തേടി എൻഐഎ; ജമ്മു കശ്‌മീരിലെ അൻപതോളം കേന്ദ്രങ്ങളിൽ റെയ്‌ഡ്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അൻപതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്. 14 ജില്ലകളിൽ ഒരേ സമയമാണ് റെയ്‌ഡ് നടക്കുന്നത്. ഡെൽഹിയിൽ നിന്നുള്ള ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് റെയ്‌ഡിന് നേതൃത്വം നൽകുന്നത്. ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്....

തീവ്രവാദ ഫണ്ടിംഗ്; ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ശ്രീനഗർ: ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌ എന്നാണ് സൂചന. 14 ജില്ലകളിലായി 45 ഇടങ്ങളിലാണ് ഒരേസമയം റെയ്‌ഡ്‌ പുരോഗമിക്കുന്നത്. അനന്ത്നാഗ് ജില്ലയിലാണ് പ്രധാനമായും...

കശ്‌മീരിലെ ബാഡ്‌ഗാമില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടൽ. ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. ബാഡ്‌ഗാമിലെ മോച്ചുവയിലാണ് ഏറ്റുമുട്ടലുണ്ടായത്. എകെ 47 അടക്കമുള്ള തോക്കുകള്‍ പിടിച്ചെടുത്തതായി സേന അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട...

ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനം; ആളപായമില്ല

കശ്‌മീർ: ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനം. ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്‌ഥർ സ്‌ഫോടനത്തെ തുടർന്ന് ആകാശത്തേക്ക് വെടിവച്ചതായും എന്നാൽ ആർക്കും ജീവഹാനിയോ പരിക്കുകളോ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും അധികൃതർ വ്യക്‌തമാക്കി....

രാഹുൽ ഗാന്ധി 9ന് ശ്രീനഗറിലേക്ക്; നേതാക്കളെ കാണും

ഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം 9ന് ശ്രീനഗർ സന്ദർശിക്കും. അവിടുത്തെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും രാഹുൽ കാണുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ...
- Advertisement -