Tag: kannur news
പഴയങ്ങാടിയിൽ ചകിരിനിർമാണ ഫാക്‌ടറിയിൽ തീപ്പിടുത്തം
കണ്ണൂർ: ഏഴോം ചെങ്ങൽ പൊടിത്തടത്തിലെ പ്രിയദർശിനി ചകിരിനിർമാണ വ്യവസായ യൂണിറ്റിൽ തീപ്പിടുത്തം. ഗോഡൗണിലുണ്ടായിരുന്ന ചകിരിയും മറ്റ് യന്ത്രസാമഗ്രികളും കൺവെയർ ബെൽട്ട്, മോട്ടോർ, ഓഫീസ് ഫയലുകൾ എന്നിവ പൂർണമായും കത്തിനശിച്ചു.
ബുധനാഴ്‌ച ഉച്ച കഴിഞ്ഞാണ് സംഭവം....
കണ്ണൂരിൽ കിൻഫ്ര വ്യവസായ പാർക്കിന് വേണ്ടിയുള്ള ഭൂസർവേ ആരംഭിച്ചു
കണ്ണൂർ: കിൻഫ്ര വ്യവസായ പാർക്കിനായി അഞ്ചരക്കണ്ടി, കീഴല്ലൂർ, പടുവിലായി വില്ലേജുകളിൽ സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ പ്രവർത്തനം ആരംഭിച്ചു. കിൻഫ്ര അഡ്വൈസർ വിഎൻ സജീവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സർവേ നടത്തുന്നത്. അഞ്ചരക്കണ്ടി,...
ആറളം ഫാമിലെ വാറ്റുകേന്ദ്രം നശിപ്പിച്ചു; പിടിച്ചെടുത്തത് 500 ലിറ്റർ വാഷ്
ഇരിട്ടി: ആറളം ഫാമിലെ പതിമൂന്നാം ബ്‌ളോക്കിൽ വനാതിർത്തിയിൽ പ്രവർത്തിക്കുന്ന വൻ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ജോയിന്റ് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എംവി അഷറഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഇരിട്ടി എക്‌സൈസ്...
കണ്ണൂർ വിമാനത്താവളം; കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: ജില്ലയിലെ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം അധികൃതർ പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്‌സ്‍പ്രസ് വിമാനത്തിൽ എത്തിയ വാരം സ്വദേശി ഹസ്‌നാഫിൽ...
കണ്ണൂരിലെ പാർട്ടി ഓഫിസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യത; സുരക്ഷ വർധിപ്പിക്കും
കണ്ണൂർ: ജില്ലയിലെ പാർട്ടി ഓഫിസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യതയെന്ന് പോലീസ്. സിപിഐഎം-കോൺഗ്രസ് ഓഫിസുകൾ അക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സുരക്ഷ കർശനമാക്കാൻ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഉത്തരവിട്ടു. സുരക്ഷ ഒരുക്കുന്നതിന്റെ...
കണ്ണൂരിൽ കോൺഗ്രസ് യൂണിറ്റ് രൂപീകരണ യോഗം സിപിഎം തടഞ്ഞതായി പരാതി
കണ്ണൂർ: ജില്ലയിലെ മുഴക്കുന്ന് മണ്ഡലത്തിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ചതായി പരാതി. മുടക്കൊഴി മലയിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗമാണ് സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയത്.
മുടക്കൊഴി മലയിൽ...
കെ റെയിൽ കല്ലുകൾ പിഴുത് റീത്ത്; പ്രതികൾക്ക് പിഴ ചുമത്തി പോലീസ്
പഴയങ്ങാടി: മാടായിപ്പാറയിൽ കെ റെയിൽ സർവേയുടെ ഭാഗമായി സ്‌ഥാപിച്ച സർവേക്കല്ലുകൾ പിഴുതെടുത്ത് റീത്ത് വെച്ച സംഭവത്തിൽ പ്രതികൾക്ക് പിഴ ചുമത്തി പോലീസ്. കെ റെയിൽ സർവേയുടെ ഭാഗമായി സ്‌ഥാപിച്ച കോൺക്രീറ്റ് സർവേക്കല്ലിന് 1125...
സർവേക്കല്ലുകൾ പിഴുതുമാറ്റി റീത്ത് വെച്ച സംഭവം; പോലീസ് കേസെടുത്തു
കണ്ണൂർ: മാടായിപ്പാറയിൽ കെ റെയിൽ സർവേക്കല്ലുകൾ പിഴുതെടുത്ത് റീത്ത് വെച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കെ റെയിൽ സെക്ഷൻ എഞ്ചിനിയർ ഷൈമയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പിഡിപിപി ആക്‌ട് പ്രകാരമാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്....





































