കണ്ണൂർ: ജില്ലയിലെ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം അധികൃതർ പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്‌സ്‍പ്രസ് വിമാനത്തിൽ എത്തിയ വാരം സ്വദേശി ഹസ്‌നാഫിൽ നിന്നാണ് സ്വർണം പിടികൂടിയത്.
925 ഗ്രാം സ്വർണമാണ് പിടികൂടിയതെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ പേസ്‌റ്റ് രൂപത്തിലാക്കിയ സ്വർണമിശ്രിതം ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ നിലയിലാണ് കണ്ടെത്തിയത്. കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കെ സുകുമാരൻ, സിവി മാധവൻ, ഇൻസ്‌പെക്‌ടർമാരായ എൻ അശോക് കുമാർ, മനോജ് കുമാർ, സന്ദീപ് കുമാർ, മനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read also: കോൺഗ്രസിന് കിട്ടുന്ന ഓരോ വോട്ടും ബിജെപിയിലേക്ക് എത്തും; കെജ്‌രിവാൾ