പനാജി: കോൺഗ്രസിനെ പരിഹസിച്ച് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഗ്രാൻഡ് ഓൾഡ് പാർട്ടി (കോൺഗ്രസ്) ആണ് ബിജെപിയുടെ പ്രതീക്ഷയെന്നും ഗോവയിലെ ജനങ്ങളല്ലെന്നും അദ്ദേഹം പരിഹസിച്ചു.
ആം ആദ്‌മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കാൻ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ട്വീറ്റിന് പ്രതികരണമായാണ് കെജ്‌രിവാളിന്റെ പ്രസ്‌താവന വന്നത്.
ഗോവക്കാർ പ്രതീക്ഷ കാണുന്നിടത്ത് വോട്ട് ചെയ്യും. ബിജെപിയുടെ പ്രതീക്ഷ കോൺഗ്രസ് ആണ്, ഗോവക്കാരല്ല. കോൺഗ്രസിന്റെ 17 എംഎൽഎമാരിൽ 15 പേരും ബിജെപിയിലേക്ക് മാറി. കോൺഗ്രസിന് ലഭിക്കുന്ന ഓരോ വോട്ടും സുരക്ഷിതമായി ബിജെപിയിലേക്ക് എത്തുമെന്ന ഉറപ്പാണ് കോൺഗ്രസ് നൽകുന്നത്; കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് മേൽനോട്ട ചുമതലയുള്ള ചിദംബരം, വോട്ടർമാരോട് ഭരണമാറ്റത്തിന് വോട്ട് ചെയ്യാനും കോൺഗ്രസിനെ തിരഞ്ഞെടുക്കാനും അഭ്യർഥിച്ചിരുന്നു. ഫെബ്രുവരി 14ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയിൽ ഒരു സഖ്യസർക്കാരിന്റെ ഭാഗമാകാൻ തയ്യാറാണെന്ന് കെജ്‌രിവാൾ പറഞ്ഞതിന് തൊട്ടുപിന്നാലെ ആയിരുന്നു ചിദംബരത്തിന്റെ പരാമർശം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ, കോൺഗ്രസും എഎപിയും തമ്മിൽ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്, പ്രത്യേകിച്ച് പഞ്ചാബിൽ.
सर, रोना बंद कीजिए- “हाय रे, मर गए रे, हमारे वोट काट दिए रे”
Goans will vote where they see hope
Cong is hope for BJP, not Goans.15 of ur 17 MLAs switched to BJP
Cong guarantee- every vote to Cong will be safely delivered to BJP. To vote BJP, route thro Cong for safe delivery https://t.co/tJ0cswgi74
— Arvind Kejriwal (@ArvindKejriwal) January 17, 2022
Most Read: കൈയ്യടി നേടി ‘എതര്‍ക്കും തുനിന്തവനി’ലെ പുതിയ ഗാനം