കൈയ്യടി നേടി ‘എതര്‍ക്കും തുനിന്തവനി’ലെ പുതിയ ഗാനം

By News Bureau, Malabar News
Ajwa Travels

സൂര്യ നായകനായെത്തുന്ന ചിത്രം ‘എതിര്‍ക്കും തുനിന്തവനി’ലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ‘സുമ്മാ സുറന്ന്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് കൈയ്യടി നേടുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 12 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിൽ ഗാനം ആസ്വദിച്ചത്.

നടൻ ശിവകർത്തികേയനാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഡി ഇമ്മന്റെ സംഗീത സംവിധാനത്തില്‍ അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അടുത്ത മാസം 4ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പാണ്ഡിരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ശിവകാര്‍ത്തികേയൻ നായകനായി എത്തിയ ‘നമ്മ വീട്ടു പിള്ളയ്’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്‌ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന ചിത്രമാണിത്.

പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Most Read: ഓസ്‌ട്രേലിയൻ ഓപ്പൺ ഇന്ന് തുടങ്ങും; ജോക്കോവിച്ച് പുറത്ത് തന്നെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE