കണ്ണൂരിൽ കിൻഫ്ര വ്യവസായ പാർക്കിന് വേണ്ടിയുള്ള ഭൂസർവേ ആരംഭിച്ചു

By Staff Reporter, Malabar News
survey-for-kinfra-park-kannur
Representational Image
Ajwa Travels

കണ്ണൂർ: കിൻഫ്ര വ്യവസായ പാർക്കിനായി അഞ്ചരക്കണ്ടി, കീഴല്ലൂർ, പടുവിലായി വില്ലേജുകളിൽ സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ പ്രവർത്തനം ആരംഭിച്ചു. കിൻഫ്ര അഡ്വൈസർ വിഎൻ സജീവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സർവേ നടത്തുന്നത്. അഞ്ചരക്കണ്ടി, കീഴല്ലൂർ, പടുവിലായി വില്ലേജുകളിലായി ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്ന 500 ഏക്കർ ഭൂമിയുടെ സർവേ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.

പനയത്താംപറമ്പിൽ നിന്ന് ആരംഭിച്ച അതിരടയാളമിടൽ വരും ദിവസങ്ങളിലും തുടരും. ആദ്യ ദിനം നൂറ് ഏക്കറിൽ അതിരടയാളമിട്ടു. ഒരു മാസംകൊണ്ട് പ്രാഥമിക സർവേ പൂർത്തിയാക്കി കളക്‌ടർക്ക് റിപ്പോർട് നൽകും. തുടർന്ന് റവന്യു സർവേയർമാർ വ്യക്‌തികളുടെ സ്‌ഥലം അളന്ന് തിട്ടപ്പെടുത്തി അതിരുകൾ അടയാളപ്പെടുത്തും.

മാർച്ചിൽ ഈ പ്രവർത്തനം പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്‌ഥർ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ പ്രദേശത്ത് വൻവികസനമാണ് വരിക. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടും. പ്രദേശത്ത് വളരെക്കുറച്ച് വീടുകൾ മാത്രമേ ഒഴിപ്പിക്കേണ്ടതുള്ളൂ.

Read Also: മോഫിയ ആത്‍മഹത്യ; പോലീസ് കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE