Tag: kerala assembly election 2021
കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു; കോൺഗ്രസിന് ആന്റണിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്‌ഥാനാർഥി ജയിക്കുന്ന കാലം കഴിഞ്ഞു. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും...
സംസ്‌ഥാന ഭരണം പിടിക്കാനുള്ള ശക്‌തി ഇപ്പോൾ ബിജെപിക്കുണ്ട്; കുമ്മനം
തിരുവനന്തപുരം: പ്രാദേശിക തലത്തില്‍ അല്ലാതെ സംസ്‌ഥാന ഭരണം പിടിക്കാന്‍ തക്ക ശക്‌തി കേരളത്തില്‍ ബിജെപിക്ക് ഇപ്പോഴുണ്ടെന്ന് കുമ്മനം രാജശേഖരൻ. രണ്ട് പ്രബല മുന്നണികളോട് ഏറ്റുമുട്ടിയാണ് എന്‍ഡിഎ കേരളത്തില്‍ മൽസരിക്കുന്നത്. രണ്ടുമുന്നണികളും 64 വര്‍ഷത്തോളമായി...
കൽപ്പറ്റ സീറ്റില്ല; ഡിസിസി സെക്രട്ടറി രാജിവച്ചു
വയനാട്: കൽപ്പറ്റ സീറ്റ് ഐഎൻടിയുസിക്ക് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വയനാട് കോൺഗ്രസിൽ രാജി. ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായ പികെ അനിൽകുമാറാണ് സീറ്റിനെ ചൊല്ലി രാജിവച്ചത്. എൽജെഡിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് രാജിക്ക്...
കേരള പോലീസിന്റെ സ്‌ഥാനം ബൂത്തിന് പുറത്ത്; പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേന; മീണ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കേരളത്തിലെ പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരള പോലീസിന്റെ സ്‌ഥാനം ബൂത്തിന് പുറത്ത്...
ലൗ ജിഹാദിന് എതിരെയുള്ള നിയമ നിർമാണം പ്രകടന പത്രികയിലെ പ്രധാന അജണ്ട; കെ സുരേന്ദ്രൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിന് എതിരായുള്ള നിയമ നിർമാണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി...
പൂഞ്ഞാറിൽ നിന്ന് ജനവിധി തേടുമെന്ന് പിസി ജോർജ്; ബിജെപിയുമായി ചർച്ച തുടരുന്നു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് തന്നെ മൽസരിക്കുമെന്ന് വ്യക്‌തമാക്കി പിസി ജോർജ്. മറ്റ് മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ നിർണയിക്കാൻ ബുധനാഴ്‌ച യോഗം ചേരും. തൽകാലം മറ്റ് മുന്നണികളുമായി കൂട്ടുചേരില്ലെന്നാണ് തീരുമാനം. അതേസമയം, ബിജെപിയുമായി...
ബിജെപി അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ഇന്ന്
തൃശൂർ: കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ നേതൃത്വത്തിൽ ബിജെപി ഇന്ന് അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ചേരും. സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് ചുമതല മുഴുവനായും കേന്ദ്രമന്ത്രി വി മുരളീധരൻ ഏറ്റെടുക്കാനാണ്...
സീറ്റുവിഭജനം; കോടിയേരി സിപിഎം സെക്രട്ടറി സ്‌ഥാനത്തേക്ക് തിരികെ എത്തിയേക്കും
തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റുവിഭജന ചർച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. ഒരാഴ്‌ചക്കകം സീറ്റുവിഭജനം പൂർത്തിയാകുമെന്നാണ് സിപിഎം നേതൃത്വം നൽകുന്ന വിവരം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി...





































