ബിജെപി അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ഇന്ന്

By Trainee Reporter, Malabar News
bjp in ernakulam
Ajwa Travels

തൃശൂർ: കേന്ദ്രമന്ത്രി പ്രഹ്‌ളാദ്‌ ജോഷിയുടെ നേതൃത്വത്തിൽ ബിജെപി ഇന്ന് അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ചേരും. സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് ചുമതല മുഴുവനായും കേന്ദ്രമന്ത്രി വി മുരളീധരൻ ഏറ്റെടുക്കാനാണ് സാധ്യത. മാർച്ച് ആദ്യം സ്‌ഥാനാർഥി പട്ടിക കേന്ദ്രത്തിന് കൈമാറുകയും വിജയ്‌യാത്ര അവസാനിക്കുന്നതിന് പിന്നാലെ സ്‌ഥാനാർഥി പ്രഖ്യാപനം നടത്തുകയുമാണ് ബിജെപി ലക്ഷ്യം.

അതേസമയം മുന്നണിയിലെ സീറ്റ് ചർച്ചകൾ, സ്‌ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പ് പ്രകടന പത്രിക തുടങ്ങിയവയെല്ലാം പാതിവഴിയിലാണ്. മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ചുരുങ്ങിയ സമയം കൊണ്ട് സീറ്റ് ചർച്ചകൾ, സ്‌ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പ് പ്രകടന പത്രിക തുടങ്ങിയവയെല്ലാം തീർക്കേണ്ട അവസ്‌ഥയാണ് ഇപ്പോൾ ബിജെപിയിൽ ഉളളത്.

Read also: പാലാരിവട്ടം പാലം; ഭാരപരിശോധന ഇന്ന് നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE