കൽപ്പറ്റ സീറ്റില്ല; ഡിസിസി സെക്രട്ടറി രാജിവച്ചു

By Desk Reporter, Malabar News
Anilkumar
Ajwa Travels

വയനാട്: കൽപ്പറ്റ സീറ്റ് ഐഎൻടിയുസിക്ക് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വയനാട് കോൺഗ്രസിൽ രാജി. ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായ പികെ അനിൽകുമാറാണ് സീറ്റിനെ ചൊല്ലി രാജിവച്ചത്. എൽജെഡിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് രാജിക്ക് ശേഷം അനിൽകുമാർ വ്യക്‌തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേരിട്ട അവഗണനയാണ് യുഡിഎഫ് വിടാൻ കാരണം. മുൻ കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു അനിൽകുമാർ. വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പികെ ഗോപാലന്റെ മകനാണ്.

Malabar News:  വാക്‌സിൻ കേന്ദ്രങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറം; നട്ടം തിരിഞ്ഞ് ഉദ്യോഗസ്‌ഥർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE