Fri, Jan 23, 2026
15 C
Dubai
Home Tags Kerala

Tag: Kerala

സംസ്ഥാനത്ത് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്സി; പദ്ധതി രാജ്യത്ത് ഇതാദ്യം

തൃശ്ശൂര്‍: രാജ്യത്താദ്യമായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള ടാക്‌സി സേവനം കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്നു. 'സവാരി' എന്ന പേരിലാണ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് സംസ്ഥാനത്ത് നിലവില്‍ വരുന്നത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും...

പെട്രോള്‍ വില ഉയര്‍ന്നു തന്നെ

രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു. 14 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 81 രൂപ 59 പൈസയായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 81.75 രൂപയാണ്....

വാദം കേള്‍ക്കുന്നത് മാറ്റിവെക്കണം; ആവശ്യമുന്നയിച്ച് അഡ്വ:പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി : കോടതിയലക്ഷ്യക്കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചു. വിധിയില്‍ അപ്പീലിന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ: പ്രശാന്ത് ഭൂഷണിന്റെ ആവശ്യം. സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസിനേയും ട്വിറ്ററിലൂടെ...

അഭയകിരണം പദ്ധതി; 99 ലക്ഷത്തിന്റെ ഭരണാനുമതിയെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്ത് അഭയകിരണം പദ്ധതിക്ക് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. അഭയസ്ഥാനം ഇല്ലാത്ത വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം ധനസഹായം നല്‍കുന്നതിനാണിത്. സമൂഹത്തില്‍...

പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്റ് ഈ മാസം 24ന്

തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള ട്രയല്‍ അലോട്‌മെന്റ് ഫലം ഓഗസ്റ്റ് 24ന് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കണ്ടറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രൊസസ്സിന്റെ (എച്ച്.എസ്.സി.എ.പി) ഔദ്യോഗിക വെബ്‌സൈറ്റായ hscap.kerala.gov.in വഴിയാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍...

ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ചിങ്ങം ഒന്നു മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കൃത്യമായ നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ഒരേ...

ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി; കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശം

കൊച്ചി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റും വിജിലന്‍സും നടത്തുന്ന അന്വേഷണങ്ങള്‍ ഒരുമിച്ചു കൊണ്ടുപോവാന്‍ കോടതിയുടെ അനുമതി. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറാന്‍ വിജിലന്‍സിന് കോടതി...
- Advertisement -