അഭയകിരണം പദ്ധതി; 99 ലക്ഷത്തിന്റെ ഭരണാനുമതിയെന്ന് മന്ത്രി കെ കെ ശൈലജ

By Team Member, Malabar News
Malabarnews_abhayakiranam
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്ത് അഭയകിരണം പദ്ധതിക്ക് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. അഭയസ്ഥാനം ഇല്ലാത്ത വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം ധനസഹായം നല്‍കുന്നതിനാണിത്.

സമൂഹത്തില്‍ ആരും സംരക്ഷിക്കാനില്ലാതെ, അഭയസ്ഥാനമില്ലാതെ കഴിയുന്ന വിധവകള്‍ക്ക് കുടുംബചുറ്റുപാടും, സംരക്ഷണവും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം ധനസഹായം നല്‍കുന്ന പദ്ധതിയാണ് അഭയകിരണം. പ്രതിമാസം 1000 രൂപയാണ് ഈ പദ്ധതി പ്രകാരം വിധവകള്‍ക്ക് അഭയം നല്‍കുന്ന കുടുംബത്തിലെ പൗരന് നല്‍കുന്നത്. 11 മാസം വിതരണം ചെയ്യാനുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. നിലവിലെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 2020 – 2021 വര്‍ഷം ഈ പദ്ധതിയില്‍ ഉള്ള 900 ഗുണഭോക്താക്കള്‍ക്ക് ആയിരിക്കും ഇത് വിതരണം ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE