പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്റ് ഈ മാസം 24ന്

By Team Member, Malabar News
Malabarnews_plusone
Representational image
Ajwa Travels

തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള ട്രയല്‍ അലോട്‌മെന്റ് ഫലം ഓഗസ്റ്റ് 24ന് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കണ്ടറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രൊസസ്സിന്റെ (എച്ച്.എസ്.സി.എ.പി) ഔദ്യോഗിക വെബ്‌സൈറ്റായ hscap.kerala.gov.in വഴിയാണ് ഫലം പുറത്തുവിടുക.കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ 2020- 21 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്ണിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യണം.ലോഗിന്‍ ചെയ്തവര്‍ക്ക് ഓഗസ്റ്റ് 20 വരെ അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താം.

എച്ച്.എസ്.സി.എ.പിയുടെ ഏകജാലക പ്രവേശന പ്രക്രിയയിലൂടെയാണ് സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനം നടപ്പിലാക്കുന്നത്. പ്രവേശനത്തിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ജൂലൈ 29 മുതല്‍ തുടങ്ങിയിരുന്നു.ഓഗസ്റ്റ് 14നാണ് രജിസ്ട്രേഷന്‍ അവസാനിച്ചത്.

പ്ലസ് വണ്ണിലേക്കുള്ള ട്രയല്‍ അലോട്‌മെന്റ് ഫലവും ആദ്യത്തെ അലോട്‌മെന്റ് ലിസ്റ്റുമാണ് ഓഗസ്റ്റ് 24ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുക. മെയിന്‍ അലോട്‌മെന്റ് സെപ്റ്റംബര്‍ 15ന് പൂര്‍ത്തീകരിക്കും.

പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ?

1) ഔദ്യോഗിക വെബ്‌സൈറ്റായ hscap.kerala.gov.in തുറക്കുക

2) സൈറ്റിന്റെ ഹോം പേജില്‍ തെളിഞ്ഞുവരുന്ന കേരള പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്റ് ലിസ്റ്റിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

3) ആവശ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

4) ‘എച്ച്.എസ്.സി.എ.പി ട്രയല്‍ അലോട്‌മെന്റ് ഫലം 2020’ എന്ന് വെബ്‌സൈറ്റിന്റെ സ്‌ക്രീനില്‍ കാണാനാകും

5) പിന്നീടുള്ള ആവശ്യങ്ങള്‍ക്കായ്, ട്രയല്‍ അലോട്‌മെന്റ് ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE