Tag: kozhikode news
കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; ചേമഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ
കോഴിക്കോട്: കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസിന്റെ വീടിന് നേരെ ആക്രമണം. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം. സംഭവത്തിൽ ജെറിലിന്റെ അമ്മക്കും ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ്...
അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ച് 13കാരന് ദാരുണാന്ത്യം
കൊണ്ടോട്ടി: സ്‌കൂട്ടറിലിടിച്ച ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട്, അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 13 വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കോട്ടൂപ്പാടം അത്താഴകുന്നുമ്മൽ ഷാജിയുടെ മകൻ അർജുൻ ആണ് മരിച്ചത്.
ചൊവ്വാഴ്‌ച രാവിലെ 8.50ഓടെ ദേശീയ പാതയിൽ കൊണ്ടോട്ടി...
വോട്ടെണ്ണൽ; കോഴിക്കോട് ജില്ലയിൽ 5 ഇടത്ത് നിരോധനാജ്‌ഞ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജില്ലയിലെ വടക്കൻ മേഖലയിലെ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്‌ടറുടെ നടപടി. നാദാപുരം, വടകര, പേരാമ്പ്ര,...
കോവിഡ് ഭീതിയിലും തളരാതെ ജനം; ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് രാമനാട്ടുകരയിൽ
കോഴിക്കോട്: കോവിഡ് കാലത്തും ജനാധിപത്യ ബോധം കൈവിടാതെ ജനം ബൂത്തുകളിലേക്ക് എത്തിയതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനമുള്ള നഗരസഭയായി രാമനാട്ടുകര മാറി. 81.91 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. നഗരസഭയിലെ 31 ഡിവിഷനുകളിലുമായി...
ഉദ്യോഗസ്‌ഥരുടെ പരിചയക്കുറവ്; വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന വൈകി
കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഡിസംബര്‍ 14 ആം തീയതി നടക്കുന്നതിനോട് അനുബന്ധിച്ച് യന്ത്രങ്ങളുടെ പരിശോധനയില്‍ കാലതാമസം. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളിലാണ് സംഭവം. ഇതോടെ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനക്കായി...
യുഎ ഖാദർ ആശുപത്രിയിൽ
കോഴിക്കോട്: നോവലിസ്‌റ്റും പ്രമുഖ ചെറുകഥാകൃത്തുമായ യുഎ ഖാദറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്‌റ്റാർ കെയർ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. അർബുദം മൂർച്‌ഛിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിൽ പ്രവേശിച്ചത്.
കുറച്ച് ദിവസം...
സ്‌കൂൾ കെട്ടിടത്തിന് സമീപം അനധികൃത ചെങ്കൽ ഖനനം; നടപടിയുമായി നഗരസഭ
കോഴിക്കോട്: സ്‌കൂൾ കെട്ടിടത്തിനും സമീപമുള്ള വീടിനും ഭീഷണിയാകുന്ന തരത്തിൽ നടത്തിയ ചെങ്കൽ ഖനനം നഗരസഭ തടഞ്ഞു. മുക്കം ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സ്‌കൂൾ മാനേജർ നടത്തിയ ഖനനമാണ് അധികൃതർ തടഞ്ഞത്. മൈനിങ്...
കർഷക പ്രക്ഷോഭം മോദി സർക്കാരിന്റെ ഭരണകാലത്തെ ഏറ്റവും വലിയ വെല്ലുവിളി; എളമരം കരീം
കോഴിക്കോട്: കാർഷിക ബില്ലുകൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് സിഐടിയു (CENTRE OF INDIAN TRADE UNIONS) സംസ്‌ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. മോദി സർക്കാർ ഇപ്പോൾ...






































