ബ്രിട്ടനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിക്ക് കോവിഡ്

By Trainee Reporter, Malabar News
corona virus_Malabar news
Ajwa Travels

കോഴിക്കോട്: ബ്രിട്ടനിൽ നിന്ന് കോഴിക്കോട്ടെത്തിയയാൾക്ക് കോവിഡ്. ബുധനാഴ്‌ച രാവിലെ കോഴിക്കോട് എത്തിയ 36കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്‌ഥിരീകരിച്ചശേഷം കേരളത്തിൽ എത്തിയവരിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പോസിറ്റീവ് കേസാണിത്. അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് ഇയാളെ പരിചരിക്കുന്നത്.

കൊച്ചിയിൽ വിമാനം ഇറങ്ങിയാണ് ഇയാൾ കോഴിക്കോട് എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശിയാണ്. ആന്റിജൻ പരിശോധനയിൽ കോവിഡ് സ്‌ഥിരീകരിച്ച ശേഷം ഇയാളെ മെഡിക്കൽ കോളേജ് ലാബിൽ ആർടിപിസിആർ പരിശോധനക്ക് വിധേയനാക്കി. സ്രവം പൂണെയിലേക്ക് അയച്ചു. ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസാണോ എന്ന് പരിശോധിക്കാനാണ് സ്രവം പൂണെയിലേക്ക് അയച്ചത്.

Read also: കോട്ടാംപറമ്പിലെ 2 കിണറുകളില്‍ ഷിഗെല്ല സാന്നിധ്യം; രോഗലക്ഷണങ്ങളോടെ 39 പേര്‍ ചികില്‍സയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE