Tag: kozhikode news
കോഴിക്കോട് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: ജില്ലയിലെ മരുതേരിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മാവിലക്കണ്ടി സബീറിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം സബീറിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറിൽ വീടിന്റെ...
മയക്കുമരുന്ന് കടത്ത്; കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയിൽ. ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിൽ ലഹരിക്കടത്ത് വിതരണ സംഘത്തിൽ പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിൽ (22) ആണ് അറസ്‌റ്റിലായത്. ചേവായൂർ സബ് ഇൻസ്‌പെക്‌ടറിന്റെ...
വടകരയിൽ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: വടകരയിൽ 200 കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ. വടകര മേമുണ്ട ചല്ലിവയൽ സ്വദേശി പുതിയോട്ടിൽ അഷറഫ് എന്ന റഫീക്കി(45)നെയാണ് എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ...
കോഴിക്കോട് പഴകിയ മൽസ്യം പിടികൂടി
കോഴിക്കോട്: ജില്ലയിലെ മുക്കം അഗസ്‌ത്യമലയിലെ മാർക്കറ്റിൽ നിന്നും പഴയ മൽസ്യം പിടികൂടി. പഴകിയ, പുഴുവരിച്ച മൽസ്യമാണ് ഇവിടെ നിന്നും പിടികൂടിയത്.
കടയ്‌ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് അധികൃതർ അറിയിച്ചു. കട അടച്ചുപൂട്ടാൻ ഉദ്യോഗസ്‌ഥർക്ക്...
പഴകിയ ഇറച്ചിയും മൽസ്യവും പിടികൂടി; കോഴിക്കോട് 6 സ്‌ഥാപനങ്ങൾ പൂട്ടിച്ചു
കോഴിക്കോട്: ജില്ലയിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ആറ് സ്‌ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് 6 സ്‌ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചത്. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂൾബാറിലുമായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...
പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവം; അമ്മ കസ്‌റ്റഡിയിൽ
കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പോലീസ് കസ്‌റ്റഡിയിൽ. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശിയായ ഫാത്തിമയാണ് പോലീസ് പിടിയിലായത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ...
ഓട്ടോക്കൂലി ചോദിച്ചതിന് കൊലപാതക ശ്രമം; പ്രതിക്ക് 10 വർഷം തടവ്
കോഴിക്കോട്: ഓട്ടോക്കൂലി ചോദിച്ചതിനെ തുടർന്ന് ഉണ്ടായ വിരോധത്തെ തുടർന്ന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കരമന മേലേക്കോട്ടു പുത്തന്‍...
രാമനാട്ടുകരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
രാമനാട്ടുകര തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിൽ ഇന്ന് രാവിലെ ആറ്...





































