കരുവൻപൊയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവം; ചികിൽസയിൽ കഴിഞ്ഞിരുന്ന കുട്ടിയും മരിച്ചു

By Team Member, Malabar News
Other Child Who Drowned In River In Kozhikode Was Also Died

കോഴിക്കോട്: ജില്ലയിലെ കരുവൻപൊയിൽ മാതോലത്തുംകടവിൽ ഒഴുക്കിൽപ്പെട്ട് ചികിൽസയിൽ കഴിയുകയായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അമീൻ ചികിൽസയിൽ കഴിഞ്ഞിരുന്നത്.

ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് അമീനും, വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്കും(9) കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽ പെട്ടത്. തുടർന്ന് ദിൽഷോക്ക് ഇന്നലെ തന്നെ മരിച്ചിരുന്നു.

കുട്ടികൾ ഒഴുക്കിൽ പെട്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുട്ടികളെ രക്ഷപെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും ദിൽഷോക്ക് മരിച്ചിരുന്നു.

Read also: 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടി, സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE