കോഴിക്കോട്: ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്ന് ആരോപിച്ച് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റിന് നേരെ ആക്രമണം. ബീഫ് വാങ്ങാൻ എത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ‘ബാദുഷ’ സൂപ്പർ മാർക്കറ്റിലെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂർ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സൂപ്പർ മാർക്കറ്റിന് മുന്നിൽ പ്രതിഷേധമുണ്ടായി.
Most Read: രാഷ്ട്രീയ പ്രാധാന്യമില്ലാത്ത തിരഞ്ഞെടുപ്പ്; തൃക്കാക്കരയിൽ നിന്ന് ട്വന്റി 20യും പിൻമാറി